പീഡനം: ബിജെപി നേതാവ് അറസ്റ്റിൽ
1280014
Wednesday, March 22, 2023 11:54 PM IST
മംഗലപുരം: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബിജെപി ബൂത്ത് പ്രസിഡന്റിനെ മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തു. മുരുക്കുംപുഴ മണ്ണാംതൊടി വീട്ടിൽ സുനിൽ കുമാറിനെ (55) യാണ് പോലീസ് പിടികൂടിയത്. തിങ്കളാഴ്ച പുലർച്ചെ യുവതിയുടെ വീട്ടിലെത്തി കതകിൽ മുട്ടി വിളിയ്ക്കുകയും വാതിൽ തുറന്നപ്പോൾ അതിക്രമിച്ചു കയറി മോശമായി സംസാരിക്കുകയും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് പരാതി. യുവതി ബഹളംവച്ചതിനെ തുടർന്ന് സുനിൽകുമാർ ഓടി രക്ഷപെടുകയായിരുന്നു. യുവതിയുടെ പരാതിയിൽ ചൊവ്വാഴ്ച മംഗലപുരം പോലീസ് സുനിലിനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ നിരവധി കേസുകൾ മംഗലപുരം സ്റ്റേഷനിൽ നിലവിലുണ്ട്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പോക്സോ
കേസില്‍ അറസ്റ്റില്‍
നേമം : പോക്സോ കേസില്‍ കാക്കമൂല നെല്ലിവിള കിഴക്കേ പുത്തന്‍വീട്ടില്‍ സാബു തങ്കയ്യ (42) നെ നേമം പോലീസ് അറസ്റ്റുചെയ്തു. കടയില്‍ ഒറ്റയ്ക്കായിരുന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.