അന്താരാഷ്ട്ര സെമിനാർ നടത്തി
1280003
Wednesday, March 22, 2023 11:24 PM IST
മാറനല്ലൂർ : ക്രൈസ്റ്റ് നഗർ കോളജിലെ കൊമേഴ്സ് വിഭാഗവും മാനേജ്മെന്റ് വിഭാഗവും സംയുക്തമായി അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു. ഗ്ലോബൽ ഡിജിറ്റൽ ഫിനാൻസ് എന്ന വിഷയത്തിൽ സംഘടിപ്പിച്ച സമ്മേളനം ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ വികാസ് അഗർവാൾ ഉദ്ഘാടനം ചെയ്തു.
ഡോ. ക്ലയർ വാഷ് സതാംപ്ടണ് യൂണിവേഴ്സിറ്റി ബ്രിട്ടൻ, ഡോ. എസ്.ബി. ദാസനായക, മാറാത്വ യൂണിവേഴ്സിറ്റി ശ്രീലങ്ക, വി.ജി. നീരജ് ,സാന്പത്തിക വിദഗ്ധൻ ദുബായ്, ഡോ. ബൈജു രാമചന്ദ്രൻ ഡയറക്ടർ ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി.
തിരുവനന്തപുരം വിമൻസ് കോളജ് അസോസിയേറ്റ് പ്രഫസർ ഡോ. നിമി ദേവ്, തിരുവനന്തപുരം എംജി കോളജ് കൊമേഴ്സ് വിഭാഗം മേധാവി ഡോ. എസ്. ദിലീപ് എന്നിവർ ഗവേഷകരുടെ പ്രബന്ധാവതരണങ്ങൾക്ക് അധ്യക്ഷത വഹിച്ചു. നാല്പതോളം ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കോളജ് മാനേജർ റവ.ഡോ. ടിറ്റോ വർഗീസ് സിഎംഐ, പ്രിൻസിപ്പൽ ഡോ. ജോളി ജേക്കബ്, കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് വിഭാഗം മേധാവി ഡോ. സി. ഗീവർഗീസ്, അധ്യാപകരായ എം.എസ്. വിനോദ്, ജി.എസ്. പാർവതി എന്നിവർ നേതൃത്വം നൽകി.