ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ പൈ​ങ്കു​നി ഉ​ത്സ​വം: കൊ​ടി​യേ​റ്റ് 27ന്
Wednesday, March 22, 2023 11:24 PM IST
തി​രു​വ​ന​ന്ത​പു​രം: ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ പൈ​ങ്കു​നി ഉ​ത്സ​വ കൊ​ടി​യേ​റ്റി​നാ​യി താ​ന്ത്രി​ക ച​ട​ങ്ങു​ക​ൾ​ക്കു തു​ട​ക്ക​മാ​യി. 27 ന് ​രാ​വി​ലെ 8.40 ന് ​ഉ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റും. ഏ​പ്രി​ൽ നാ​ലി​നാ​ണ് പ​ള്ളി​വേ​ട്ട. അ​ഞ്ചി​ന് ശം​ഖും​മു​ഖ​ത്ത് ന​ട​ക്കു​ന്ന ആ​റാ​ട്ടോ​ടു​കൂ​ടി ഉ​ത്സ​വം സ​മാ​പി​ക്കും.​മ​ണ്ണു​നീ​ർ കോ​ര​ലി​ന് പി​ന്നാ​ലെ ത​ന്ത്രി ത​ര​ണ​ന​ല്ലൂ​ർ സ​തീ​ഷ​ൻ ന​ന്പൂ​തി​രി​പ്പാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൂ​ജ​ക​ൾ ആ​രം​ഭി​ച്ചു. 25 വ​രെ അ​ടി​യ​ന്തി​ര​പൂ​ജ, ക​ല​ശം, ഹോ​മം. 23 ന് ​ശു​ദ്ധി​പ​ഞ്ച​കം, ധാ​ര. 24 ന് ​ചോ​ര​ശാ​ന്തി, ച​ത:​ശു​ദ്ധി. 25 ന് ​വൈ​കു​ന്നേ​രം 365 സ്വ​ർ​ണ​ക​ല​ശ​ങ്ങ​ളി​ൽ ജ​ലം നി​റ​ച്ച് ബ്ര​ഹ്മ​ക​ല​ശ​പൂ​ജ ന​ട​ക്കും. 26 ന് ​രാ​വി​ലെ 8.30 ന് ​ബ്ര​ഹ്മ​ക​ല​ശാ​ഭി​ഷേ​കം. തു​ട​ർ​ന്ന് ക്ഷേ​ത്രം സ്ഥാ​നി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ താ​ന്ത്രി​ക ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന തി​രു​വോ​ല​ക്കം ന​ട​ക്കും. ഏ​പ്രി​ൽ മൂ​ന്നി​ന് രാ​ത്രി ശീ​വേ​ലി​യി​ൽ വ​ലി​യ​കാ​ണി​ക്ക. ഉ​ത്സ​വ​ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി 8.30 ന് ​വി​വി​ധ വാ​ഹ​ന​ങ്ങ​ളി​ൽ ഉ​ത്സ​വ​ശീ​വേ​ലി ന​ട​ക്കും. കി​ഴ​ക്കേ​ന​ട​യി​ലെ നാ​ട​ക​ശാ​ല മു​ഖ​പ്പി​ൽ ദി​വ​സ​വും രാ​ത്രി 10 ന് ​ക​ഥ​ക​ളി​യും തു​ലാ​ഭാ​ര മ​ണ്ഡ​പ​ത്തി​ൽ രാ​ത്രി ക്ഷേ​ത്ര​ക​ല​ക​ളും അ​ര​ങ്ങേ​റും.