അക്ഷരം ഗ്രന്ഥശാലയ്ക്ക് മലയാറ്റൂർ ഫൗണ്ടേഷൻ പുസ്തകം സമർപ്പിച്ചു
1279795
Tuesday, March 21, 2023 11:58 PM IST
തിരുവനന്തപുരം: തിരുവനന്തപുരം ശാസ്ത്രിനഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാറ്റൂർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ തോട്ടുവ അക്ഷരം ശ്രീ പാഞ്ചക്കാട്ട് സുബ്രഹ്മണ്യയ്യർ സ്മാരക ഗ്രന്ഥശാലയ്ക്ക് 300 പുസ്തകങ്ങൾ സമർപ്പിച്ചു. അക്ഷരം ഗ്രന്ഥശാലാ പ്രസിഡന്റ് സാനി ജോർജിന്റെ അധ്യക്ഷതയിൽ ഗ്രന്ഥശാലാ അങ്കണത്തിൽ നടന്ന യോഗം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എറണാകുളം ജില്ലാ പ്രസിഡന്റ് പി.കെ. സോമൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് നൗഷാദ് അലി, സെക്രട്ടറി പി. ആർ. ശ്രീകുമാർ എന്നിവർചേർന്നു സാഹിത്യ കൃതികൾ ഗ്രന്ഥശാലാ സെക്രട്ടറി പി.കെ. പരമേശ്വരനു കൈമാറി.
ഫൗണ്ടേഷൻ ജോയിന്റ് സെക്രട്ടറി ശോഭാ രാജ്മോഹൻ, ഭരണസമിതി അംഗങ്ങളായ സി. റഹിം, ജോൺ തോമസ്, ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതി അംഗം എം.വി. സാജു, വാർഡ് മെമ്പർ ബിന്ദു കൃഷ്ണകുമാർ, കോടനാട് എസ്ഡിബി പ്രസിഡന്റ് ടി.കെ. രാജൻ, മുൻ പഞ്ചായത്ത് മെമ്പർ സി.ബി. സാജൻ, ലൈബ്രേറിയൻ രശ്മി ധന്യൻ എന്നിവർ പ്രസംഗിച്ചു.