ന​ഗ​ര​ത്തി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ തീ​പി​ടി​ത്തം
Monday, March 20, 2023 11:57 PM IST
പേ​രൂ​ർ​ക്ക​ട: ന​ഗ​ര​ത്തി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ച​പ്പു​ച​വ​റു​ക​ൾ​ക്ക് തീ​പി​ടി​ച്ചു. വ​ട്ടി​യൂ​ർ​ക്കാ​വ് പിടിപി ന​ഗ​ർ - മി​ത്ര ന​ഗ​റി​നു സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഭൂ​മി​യി​ൽ സ്ഥി​ര​മാ​യി നി​ക്ഷേ​പി​ച്ചുവ​ന്ന മാ​ലി​ന്യം ക​ത്തി​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി.
ഇന്നലെ രാത്രി ഏഴുമ​ണി​യോ​ടെയായിരുന്നു സം​ഭ​വം. തീ ​ആ​ളി​പ്പ​ട​ർ​ന്ന​തി​നെ തു​ട​ർ​ന്നു നാ​ട്ടു​കാ​ർ അ​റി​യി​ച്ചതി നെ തുടർന്നു ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്. ഇ​തേ സ്ഥ​ല​ത്ത് എട്ടുമ​ണി​യോ​ടെ ര​ണ്ടാ​മ​തും തീ​പി​ടി​ത്തം ഉ​ണ്ടാ​കു​ക​യും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ കെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.
ഗൗ​രീ​ശ​പ​ട്ട​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ൽ കൂ​ടി​ക്കി​ട​ന്ന ച​പ്പു​ച​വ​റു​ക​ൾ​ക്കു തീ​പി​ടി​ച്ചു. മ​രു​തൂ​ർ​ക്ക​ട​വ് ജം​ഗ്ഷ​നു സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽനി​ന്നും ഓ​യി​ൽ ചോ​ർ​ന്ന് തീ​പി​ടി​ച്ചു. ഓ​ട്ടോ​റി​ക്ഷ ഏ​താ​ണ്ട് പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​രം ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സി​ൽ നി​ന്ന് ഗ്രേ​ഡ് എ​എ​സ്​ടിഒ ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു മേ​ൽ​നോ​ട്ടം വ​ഹി​ച്ച​ത്.