നെയ്യാറ്റിന്‍കര: അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ പുതിയ സാന്പത്തിക വര്‍ഷത്തേയ്ക്കുള്ള 53.38 കോടി രൂപ വരവും 53.08 കോടി രൂപ ചെലവും 29.69 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് വാർഷിക ബജറ്റ്. പ ഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ബി. സുനിതാറാണി ബജറ്റ് അവതരിപ്പിച്ചു. മേഖലാ വിഭജനത്തിന് അനുസൃതമായി ജനറല്‍ വിഭാഗത്തില്‍ 2,68,16,000 രൂപയും പട്ടികജാതി വിഭാഗത്തില്‍ 1,57, 24,000 രൂപയും ധനകാര്യ കമ്മിഷന് വിഹിതമായി 1,11,02,000 രൂപയും ചേര്‍ത്ത് ആകെ 5,36,42, 000 രൂപ വിവിധ പദ്ധതികള്‍ക്കായി വകയിരുത്തി. ബജറ്റ് അവതരണ യോഗം പ്രസിഡന്റ് എം. വി. മന്മോഹന് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിം ഗ് കമ്മിറ്റി ചെയര്മാന് ഹെസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നീരജ് മാത്യു, വിവിധ സ്റ്റാൻ ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, അംഗങ്ങള്‍, നിര്‍വഹണോദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.