പേരൂർക്കട: റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കത്തിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കൈമനം വിനായക ഓഡിറ്റോറിയത്തിന് സമീപം പാർക്ക് ചെയ്തിരുന്ന ശരത്തിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷ കത്തിച്ച കേസിൽ കൈമനം സ്വദേശി അജേഷ് (32) ആണ് അറസ്റ്റിലായത്.
പ്രതിയും ശരത്തും തമ്മിൽ മുമ്പ് നിലനിന്നിരുന്ന വ്യക്തിവിരോധങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.കരമന സിഐ സുജിത് കുമാർ, എസ്ഐമാരായ സുനിത് കുമാർ, ഉദയകുമാർ, സിപിഒമാരായ സജിത്ത്, സജു എന്നിവരടങ്ങിയ സംഘമാണ് അന്വഷണം നടത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.