കെട്ടിട നിര്‍മാണത്തിന് തുടക്കമായി
1279462
Monday, March 20, 2023 11:31 PM IST
പേരൂർക്കട: കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷന് വളപ്പില്‍ ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് മന്ദിരം ഒരുങ്ങുന്നു. മന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനുമായ ഡി.സുരേഷ്കുമാര്‍ നിര്‍വഹിച്ചു. സിവില്സ്റ്റേഷന് വളപ്പിലെ 60 സെന്റില്‍ മൂന്ന് നിലകളിലായി 50,000 സ്ക്വയര്‍ ഫീറ്റിലാണ് മന്ദിരത്തിന്റെ നിര്‍മാണം. ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ സാമ്പത്തിക സ്ഥിതി വിവര വകുപ്പ് ഓഫീസ്, ജില്ലാ നഗര ഗ്രാമാസൂത്രണ ഓഫീസ് എന്നിവയെ ഉള്‍പ്പെടുത്തിയാണ് സെക്രട്ടേറിയറ്റ് മന്ദിരം ഒരുങ്ങുന്നത്. 22.2 കോടി രൂപയാണ് നിര്‍മാണ ചെലവ്. സിവില്‍ സ്റ്റേഷന് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ ആസൂത്രണ സമിതി അംഗം ആര്.സുഭാഷ് അധ്യക്ഷതവഹിച്ചു. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് മുഖ്യാതിഥിയായി.