വിശ്വാസ വെളിച്ചത്തിൽ പരിമിതികളെ നോക്കി കാണണം: ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ
1279460
Monday, March 20, 2023 11:31 PM IST
കഴക്കൂട്ടം: വിശ്വാസത്തിന്റെ വെളിച്ചത്തിൽ ജീവിതത്തിന്റെ കുറവുകളെയും പരിമിതികളെയും നോക്കി കാണണമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോ. കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലിയിൽ വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ജീവിതയാത്രയുടെ ഒരുഘട്ടം കഴിഞ്ഞ് തിരിഞ്ഞു നോക്കുന്പോൾ വീഴ്ചകളും കുറവുകളും മറികടക്കാനും അതിജീവിക്കാനും ദൈവം ഇടയാക്കിയത് എങ്ങനെയെന്നു മനസിലാകും. ചില കാര്യങ്ങൾ ദൈവം നമുക്കായി നിർവഹിക്കും. മറ്റു ചിലത് ദൈവത്തിന്റെ നിർദേശമനുസരിച്ച് നമ്മൾ നിർവഹിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.നാളെ വൈകുന്നേരം 5.30ന് നടക്കുന്ന കൃതജ്ഞതാ ദിവ്യബലിക്ക് ശേഷം കൊടിയിറക്കും.
വീടിന്റെ തറക്കല്ലിടൽ നടത്തി
നെടുമങ്ങാട്: കെപിസിസിയുടെ 1000 ഭവന പദ്ധതിയുടെ ഭാഗമായി അലൈൻ ഇൻകാസ് തിരുവനന്തപുരം ജില്ലാകമ്മിറ്റി അൻസാർ കിളിമാനൂരിന്റെ നേതൃത്വത്തിൽ ചുള്ളിമാനൂർ ആറാമ്പള്ളിയിൽ വീടില്ലാത്ത ഒരു കുടുംബത്തിന് വീട് വെച്ചു നൽകുന്നതിന്റെ തറക്കല്ലിടൽ കർമ്മം ഡിസിസി പ്രസിഡന്റ് പാലോട് രവി നിർവഹിച്ചു.അഡ്വ. മുജീബ് സൗജന്യമായി നൽകിയ സ്ഥലത്താണ് ഇൻകാസ് വീട് പണിയുന്നത്.
ആനാട് മണ്ഡലം പ്രസിഡന്റ് ഹുമയൂൺ കബീർ അധ്യക്ഷനായി . ആനാട് ജയൻ,ആനകുഴി ഷാനവാസ്, ഫെബിൻ, അഡ്വ. മുജീബ്,ദീപ അനിൽ,സലിം വെഞ്ഞാറമൂട്,ഷീബബിവി, കരിങ്കട നിസാം, അബ്ദുൽസലാം, മജീദ്, തസ്ലിം എന്നിവർ പങ്കെടുത്തു.