ജോലി തട്ടിപ്പിനിരയായ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ
Sunday, March 19, 2023 11:56 PM IST
പോ​ത്ത​ൻ​കോ​ട്: സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പി​നി​ര​യാ​യ യു​വാ​വി​നെ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. പോ​ത്ത​ൻ​കോ​ട് വാ​വ​റ അ​മ്പ​ലം മം​ഗ​ല​ത്തു​ന​ട ര​ഞ്ജി​ത്ത് ഭ​വ​നി​ൽ ര​ജി​ത് (38) ആ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12 മ​ണി​യോ​ടെ​യാ​ണ് ര​ജി​ത്തി​നെ വീ​ട്ടി​ലെ മു​റി​യ്ക്കു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​റ്റി​ങ്ങ​ൽ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള ട്രെ​ഡി​ഷ​ണ​ൽ ഫു​ഡ് പ്രോ​സസിം​ഗ് ആ​ൻ ഡ് ഡി​സ്ട്രി​ബ്യൂ​ഷ​ൻ ഇ​ൻ​ഡ​സ്ട്രി​യ​ൽ കോ​- ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യി​ൽ ജോ​ലി​ക്കാ​യാ​ണ് ഇ​യാ​ൾ പ​ണം ന​ൽ​കി​യ​ത്. ചി​റ​യി​ൻ​കീ​ഴ് സ്വ​ദേ​ശി സ​ജി​ത്ത്കു​മാ​റാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. വാ​വ​റ​ അ​മ്പ​ലം സ്വ​ദേ​ശി​യാ​യ ര​ജി​തും സ​ജി​ത്ത് കു​മാ​റി​ന് 7.8ല​ക്ഷം രൂ​പ ന​ൽ​കി​യി​രു​ന്നു. ര​ജി​തി​നും ഭാ​ര്യ​യ്ക്കു​മാ​യി ജോ​ലി​ക്കാ​യാ​ണ് പ​ണം ന​ൽ​കി​യി​രു​ന്ന​ത്. പ​ല​തവണ പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും സ​ജി​ത് പണം മ​ട​ക്കി ന​ൽ​കി​യി​ല്ല. വീ​ട്ടി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന നേ​ര​ത്താ​ണു ര​ജി​ത് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. തൊ​ഴി​ലു​റ​പ്പി​നു പോ​യി​രു​ന്ന അ​മ്മ മ​ട​ങ്ങി​വ​ന്നു വി​ളി​ച്ചി​ട്ടും മു​റി തു​റ​ക്കാ​ത്ത​തി​നാ​ൽ അ​യ​ൽ​വാ​സി​ക​ളെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​ത്മ​ഹ​ത്യാക്കു​റി​പ്പും ക​ണ്ടെ​ത്തി. പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹം മെ​ഡി.​ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കുമാ​റ്റി. ഭാ​ര്യ: രേ​വ​തി. മ​ക​ൻ: ഋ​ഷി​കേ​ശ്.