പനയമുട്ടം ഗവ. എൽപി സ്കൂൾ വാർഷികം ആഘോഷിച്ചു
1279204
Sunday, March 19, 2023 11:54 PM IST
നെടുമങ്ങാട്: പനയമുട്ടം ഗവ. എൽപി സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെയും പനവൂർ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ശുചിമുറികളു ടേയും സ്കൂൾ വാർഷികാഘോഷ പരിപാടികളുടേയും ഉദ്ഘാടനം അഡ്വ. ഡി.കെ. മുരളി എംഎൽഎ നിർവഹിച്ചു.
പനവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. സുനിൽ അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. സുനിത, ബ്ലോക്ക് മെമ്പർ പി. സുഷ, മറ്റു പഞ്ചായത്തംഗങ്ങൾ, പിടിഎ ഭാരവാഹികൾ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
യൂത്ത് കോണ്‍ഗ്രസ് സമ്മേളനം
നേമം: യൂത്ത് കോണ്‍ഗ്രസ് നേമം നിയോജക മണ്ഡലം സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിൽ, വിന്‍സന്റ് എംഎല്‍എ, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്് സുധീര്‍ ഷാ, സംസ്ഥാന സെക്രട്ടറി ഷജീര്‍, നേമം അസംബ്ലി പ്രസിഡന്റ് വിപിന്‍ ലാല്‍, തമലം കൃഷ്ണന് കുട്ടി, കൈമനം പ്രഭാകരന് തുടങ്ങിയവര്‍ പങ്കെടുത്തു.