ലു​ലു മാ​ളി​ൽ "ഇ​ക്ഷ' ദ ​ആ​ർ​ട്ട് ഫെ​സ്റ്റി​വ​ൽ
Sunday, March 19, 2023 11:54 PM IST
തി​രു​വ​ന​ന്ത​പു​രം: ക്രി​യേ​റ്റീ​വ് ആ​ർ​ട്സ് സം​ഘ​ടി​പ്പി​ച്ച "ഇ​ക്ഷ' ദ ​ആ​ർ​ട്ട് ഫെ​സ്റ്റി​വ​ൽ ലു​ലു മാ​ളി​ൽ ന​ട​ന്നു. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ 50 ഓ​ളം ക​ലാ​കാരന്മാ​ർ പ​ങ്കെ​ടു​ത്തു.
മേ​ള​യു​ടെ ഭാ​ഗ​മാ​യി നി​ര​വ​ധി ക​ലാ​കാ​രന്മാർ ഒ​രു​ക്കി​യ ചി​ത്ര​ങ്ങ​ളു​ടെ​യും ശി​ല്പ​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​നം, ലൈ​വ് സ്കെ​ച്ചിം​ഗ്, കി​ട്സ് പെ​യി​ന്‍റിംഗ്, മാ​ക്ര​മി വ​ർ​ക്ക്ഷോ​പ്പ്, മെ​ഹ​ന്ദി ഡി​സൈ​നി​ങ്ങ്, ഫേ​സ് പെ​യി​ന്‍റിം​ഗ്, ഇ​ൻ​സ്റ്റാ​ലേ​ഷ​ൻ വ​ർ​ക്ക് സി​ജെ ബി​ജു​സോപ്പ് സ്കൾപ്ചർ എ​ക്സി​ബി​ഷ​ൻ, ബിഗ് ഇന്ത്യൻ ആ​ർ​ട്ടി​ന്‍റെ ലൈ​വ് സ്കെച്ചിംഗ് തു​ട​ങ്ങി​യ​വ​യും ന​ട​ന്നു. ലു​ലു​മാ​ൾ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ നി​ര​വ​ധി പേ​രാ​ണ് ചി​ത്ര​ര​ച​ന​യി​ലും മ​റ്റും ഭാ​ഗ​മാ​യ​ത്. ക്രി​യേ​റ്റീ​വ് ആ​ർ​ട്സി​ലെ ഒ​രു ചി​ത്ര​കാ​രി​യു​ടെ ഹൃ​ദ​യശ​സ്ത്ര​ക്രി​യ​യ്ക്കു പ​ണം ക​ണ്ടെ​ത്തു​കയായിരുന്നു മേ​ള​യു​ടെല​ക്ഷ്യം.
പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ രാ​ജീ​വ് അ​ഞ്ച​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത മേ​ള​യി​ൽ സം​വി​ധാ​യ​ക​ൻ ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ, ന​ട​ൻ ജോ​സ് കു​ര്യ​ൻ തു​ട​ങ്ങി​യ പ്ര​ശ​സ്ത​രും പ​ങ്കെ​ടു​ത്തു. സ​നു തേ​രാ​ണി അ​വ​ത​രി​പ്പി​ച്ച ഗ​സ​ൽ സ​ന്ധ്യ​യും ന​ട​ന്നു. വെള്ളാർ കേ​ര​ള ആ​ർ​ട്സ് ആ​ൻഡ് ക്രാ​ഫ്റ്റ് വി​ല്ലേ​ജ്, ഭാ​ഗ്യ​ക്കു​റി വ​കു​പ്പ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.