തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ 31-ാം വാർഷിക സമ്മേളനം ഹോളി ഏഞ്ചൽസ് കോൺവന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. "അധ്യാപകർ രാഷ്ട്ര ശില്പികൾ'എന്ന വിഷയം പ്രമേയമാക്കിയ സമ്മേളനത്തിൽ ടീച്ചേഴ്സ് ഗിൽഡ് പ്രസിഡന്റ് ഇഗ്നേഷ്യസ് ലയോള അധ്യക്ഷത വഹിച്ചു.
തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യപ്രഭാഷണം നടത്തി. ടീച്ചേഴ്സ് ഗിൽഡ് സെക്രട്ടറി നിഷ പി. ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു.വികാർ ജനറാൾ മോൺ. യൂജിൻ എച്ച്. പെരേര, പള്ളിത്തുറ എച്ച്എസ്എസ് ഹെഡ്മിസ്ട്രസ് മേരി മെറീന റോബി, ആർസി സ്കൂൾ കോർപ്പറേറ്റ് മാനേജർ ഡോ. ഡൈസൺ യേശുദാസ്, ടീച്ചേഴ്സ് ഗിൽഡ് വൈസ് പ്രസിഡന്റ് പത്രോസ് തുടങ്ങിയവർ പ്രസംഗിച്ചു.