പട്ടം എസ്യുടി ആശുപത്രിയിൽ കാൻസർ ദിനാചരണം നടത്തി
1264356
Thursday, February 2, 2023 11:41 PM IST
തിരുവനന്തപുരം: ലോക കാൻസർ ദിനത്തോടനുബന്ധിച്ച് പട്ടം എസ്യു ടി ആശുപത്രിയിൽ വിവിധ അവബോധ പരപാടികൾ സംഘടിപ്പിച്ചു. കാൻസർ പോലുള്ള രോഗങ്ങൾ വരാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗം പ്രതിരോധമാണെന്ന ആശയം മുൻനിർത്തി ആശുപത്രി ക്ലിനിക്കൽ ഡയറ്ററി വിഭാഗം കാൻസർ പ്രിവന്റീവ് ഡയറ്റ് പ്രോഗ്രാം സംഘടിപ്പിച്ചു.യോഗത്തിൽ കാൻസർ പ്രിവന്റീവ് ക്ലിനിക്കിന്റെയും പീഡിയാട്രിക് ഇന്റ ൻസീവ് കെയർ വാർഡിന്റെയും ഉഘാടനംആശുപത്രി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി നിര്‍വഹിച്ചു. മെഡിക്കല്‍ സൂപ്രണ്ട് ഡോ. വി. രാജശേഖരന് നായർ. ഡോ. ലക്ഷ്മി അമ്മാൾ , ഡോ. സുശീല അനിൽകുമാർ, ചീഫ് ലയ്സൺ ഓഫീസർ രാധാകൃഷ്ണൻ നായർ, പ്രീതി ആർ. നായർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.