പാചകപ്പുരയുടെ ഉദ്ഘാടനം
1263770
Tuesday, January 31, 2023 11:32 PM IST
നെടുമങ്ങാട് : വേട്ടമ്പള്ളി കെകെവിഎൽപിഎസിന്റെ പാചകപ്പുരയുടെ ഉദ്ഘാടനം അഡ്വ. ഡി.കെ. മുരളി എംഎൽഎ നിർവഹിച്ചു. ആനാട് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷൈലജ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. സുനിത, കണ്ണൻ വേങ്കവിള, കൊല്ലങ്കാവ് അനിൽ, വേങ്കവിള സജി, തുടങ്ങിയവർ പങ്കെടുത്തു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നും 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പാചകപ്പുര നിർമിച്ചത്.
പോത്തന്‍കോട് ഗോപനെ
സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: സംഘടനാപരമായ അച്ചടക്കം ലംഘിച്ചതിനു മണികണ്ഠനെ (പോത്തന്‍കോട് ഗോപന്) കേരള കോണ്‍ഗ്രസ് - എമ്മില്‍നിന്നും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി ഓഫീസില്‍ ചേര്‍ന്ന നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയില്‍ പാര്‍ട്ടി അച്ചടക്കത്തിനു യോജിക്കാത്ത നിലയില്‍ പ്രവര്‍ത്തിച്ചതിനാണ് ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തതെന്ന് കേരള കോണ്‍ഗ്രസ്എം സംസ്ഥാന ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് അറിയിച്ചു.