വീട്ടമ്മയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ
1263767
Tuesday, January 31, 2023 11:32 PM IST
വിഴിഞ്ഞം: ബൈക്കിൽ സഞ്ചരിച്ച വീട്ടമ്മയെ പിന്തുടർന്ന് അസഭ്യം പറഞ്ഞ് ശല്യം ചെയ്തശേഷം ഒളിവിൽ കഴിഞ്ഞ യുവാവിനെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. വെങ്ങാനൂർ നെല്ലിവിള പ്ലാവിള വടക്കരികത്തു വീട്ടിൽ വിഷ്ണു (28) ആണ് അറസ്റ്റിലായത്. ഒരു മാസം മുൻപ് ഭർത്താവും കുട്ടിയുമൊത്ത് ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് വീട്ടമ്മയെപ്രതി പിന്തുടർന്ന് ശല്യം ചെയ്തത്. വെങ്ങാനൂർ പുല്ലാനിമുക്കിൽ ഇയാൾ ബൈക്കിൽ കുടുംബത്തെ പിന്തുടർന്ന് പലതവണ ഇടിപ്പിക്കാൻ ശ്രമിക്കുകയും അശ്ലീല ആംഗ്യങ്ങളും വാക്കുകളും ഉപയോഗിച്ച് ശല്യം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ചോദ്യം ചെയ്ത ഭർത്താവിനെയും ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവ ശേഷം ഒളിവിലായിരുന്ന പ്രതി വീട്ടിൽ എത്തിയപ്പോൾ അറസ്റ്റ് ചെയ്യുകയായിരുന്നു.
സെമിനാർ നടത്തി
കാട്ടാക്കട: കിള്ളി റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ നടത്തി.എൻ എസ് എസ് കരയോഗം ഹാളിൽ നടത്തിയ സെമിനാർ എക്സൈസ് സിവിൽ ഒാഫീസർ ശ്രീജിത് ഉദ്ഘാടനം ചെയ്തു.