ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കരുത് : ജെ. ജോസ് ഫ്രാങ്ക്ളിൻ
1263760
Tuesday, January 31, 2023 11:30 PM IST
നെയ്യാറ്റിൻകര : സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഒരു പ്രദേശത്തിന്റെ പ്രതിഷേധമാണ് മണ്ണക്കല്ലിലെ മേൽപ്പാല സമരമെന്നും വര്‍ഷങ്ങളായി നിരവധി തലമുറകള്‍ നിരന്തരം യാത്ര ചെയ്ത റോഡില്‍ ഹൈവേ നിര്‍മാണത്തിന്റെ പേരില്‍ നടത്തിയ അശാസ്ത്രീയ നടപടിക്ക് തീര്‍ച്ചയായും പരിഹാരം കണ്ടേ മതിയാകൂവെന്നും നെയ്യാറ്റിൻകര നഗരസഭ പ്രതിപക്ഷ നേതാവ് ജെ. ജോസ് ഫ്രാങ്ക്ളിൻ ആവശ്യപ്പെട്ടു.
കഴക്കൂട്ടം കാരോട് ബൈപ്പാസിന്റെ നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായി മണ്ണക്കല്ലിൽ മേൽപ്പാലം വേണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.വെങ്കടമ്പ് വാർഡ് മെമ്പർ അരുൺ ദേവ് അധ്യക്ഷനായി. ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ബിജു എന്നിവര്‍ പ്രസംഗിച്ചു.