നിരവധി മോഷണക്കേസിലെ പ്രതി പിടിയിൽ
1263758
Tuesday, January 31, 2023 11:30 PM IST
പാറശാല: നിരവധി മോഷണങ്ങള്‍ നടത്തിയ ശേഷം തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി പിടിയിൽ.പാറശാല, നെയ്യാറ്റിന്‍കര, വെള്ളറട പോലീസ് സ്റ്റേഷന് പരിധിയില്‍ നിരവധി മോഷണങ്ങള്‍ നടത്തിയ പാറശാല മുരിങ്ങര നെടുപ്പഴിഞ്ഞി വീട്ടില്‍ വനജകുമാരി (മല്ലിക, 45) നെയാണ് പാറശാല പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ പതിനാറിന് രാവിലെ പത്തിന് നെടിയാംകോട്ട് മോഷണം നടത്തിയ ശേഷം ഓട്ടോയില്‍ കയറി ധനുവച്ചപുരത്ത് എത്തി അവിടെന്നൊരു മൊബൈല്‍ ഫോണും 4000 രൂപയും ബാങ്ക് രേഖകളും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. മാസങ്ങൾക്കു മുമ്പ് ഉദയംകുളങ്ങരയില്‍ നിന്ന് 35,000 രൂപ , സ്വര്‍ണമാല എന്നിവ മോഷ്ടിച്ചതിന് നിലവില്‍ പാറശാല പോലീസില്‍ വനജ കുമാരിക്കെതിരെ കേസുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു.