യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ച് നടത്തി
1263443
Monday, January 30, 2023 11:39 PM IST
വെള്ളറട: പ്രധാനമന്ത്രിയെ അവഹേളിക്കുന്ന ബിബിസി ഡോക്കുമെന്ററി പ്രദര്‍ശനത്തിനെതിരെ യുവമോര്‍ച്ച വെള്ളറടയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
ഡി വൈഎഫ്ഐയുടെ നേതൃത്വ ത്തില്‍ ഡോക്കുമെന്ററി പ്രദർശ നം. തുടര്‍ന്ന് യുവമോര്‍ച്ച നടത്തിയ പ്രതിഷേധം മാര്‍ച്ച് വെള്ളറട ജംഗ്ഷനില്‍ പോലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. യുവമോര്‍ച്ച വെള്ളറട മണ്ഡലം പ്രസിഡന്റ് സുമോദ് പാറശാല, മണ്ഡലം പ്രസിഡന്റ് പെരുങ്കടവിള ഷിജു, ബിജെപി വെള്ളറട മണ്ഡലം ജനറൽ സെക്രട്ടറി സുനില്‍, വെള്ളറട ഏരിയ പ്രസിഡന്റ്് പത്മകുമാര്‍, ജനറൽ സെക്രട്ടറി സുരേഷ്, കിളിയൂര്‍ ബിനു, വെള്ളറട ശ്രീകണ്ഠന് എന്നിവര്‍ നേതൃത്വം നല്കി.
നിംസിലെങ്ങും
ഗാന്ധിജി രക്തസാക്ഷി
ദിനാചരണം
നെയ്യാറ്റിൻകര: മഹാത്മാ ഗാന്ധിജിയുടെ 75-ാം രക്തസാക്ഷി ദിനത്തിൽ നിംസ് മെഡിസിറ്റിയിൽ ഗാന്ധിജി അനുസ്മരണവും ചർച്ചാ ക്ലാസുകളും സംഘടിപ്പിച്ചു. നിംസ് കോളജ് ഓഫ് ഡെന്റൽ സയൻസസിലെ വൈആർസി, ഗാന്ധിദർശൻ ക്ലബ്, എൻവയോൺമെന്റ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും ചെടിനടലും നടന്നു.
പ്രിൻസിപ്പൽ ഡോ. സാദിഖ് ഹുസൈൻ, ഡോ. അംബിക, എൻവയോൺമെന്റ് ക്ലബ് കൺവീനർ സജിന തുടങ്ങിയവർ നേതൃത്വം നൽകി. നിംസ് കോളജ് ഓഫ് നഴ്സിംഗിൽ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടത്തി.
വിവിധ പരിപാടികളിലായി ഗാന്ധി വിചാരമണ്ഡലം ഭാരവാഹി സനിൽ കുളത്തിങ്കൽ, നിംസ് ട്രസ്റ്റ് മാനേജർ മുരളീകൃഷ്ണൻ, മീര കണ്ണൻ, നിംസ് നഴ്സിംഗ് സൂപ്രണ്ട് ദീപ്തി രതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.