കൃഷിവകുപ്പിലെ സ്ഥലംമാറ്റം; ക്രമക്കേടെന്ന് ആരോപണം
1263437
Monday, January 30, 2023 11:39 PM IST
വെള്ളറട: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനുശേഷം കൃഷിവകുപ്പില്‍ 2022ലെ അസിസ്റ്റന്റുമാരുടെ പൊതുസ്ഥലംമാറ്റ ഉത്തരവില്‍ വ്യാപക ക്രമക്കേടുകള്‍.
പുറത്തു വന്നിരിക്കുന്ന ലിസ്റ്റിലെ തെറ്റുകളുടെ കൂമ്പാരം കണ്ട് കണ്ണു തള്ളിയിരിക്കുകയാണ് ജീവനക്കാര്‍. സര്‍ക്കാര്‍ ഉത്തരവിനു വിരുദ്ധമായി കൃഷി അസിസ്റ്റന്റു മാരുടെ ട്രാന്‍സ്ഫറില്‍ കൊണ്ടുവന്ന അശാസ്ത്രീയ പരിഷ്കാരങ്ങളാണ് ഇതിനു കാരണം.
സംസ്ഥാന തലത്തില്‍ നിയമിക്കപ്പെടുന്ന ജീവനക്കാരുടെ ട്രാന്‍സ്ഫര്‍ അധികാരി വകുപ്പ് ഡയറക്ടര്‍ ആയിരിക്കെ ജില്ലാ ഓഫീസര്‍ക്കു അധികാരം നല്‍കിയതാണ് ജീവനക്കാര്‍ക്കു വിനയായിരിക്കുന്നത്. ഒരു ഒഴിവുള്ള സ്ഥലങ്ങളില്‍പോലും നാലും അഞ്ചും പേരെ നിയമിച്ചിരിക്കു ന്നു. തസ്തിക പോലും ഇല്ലാത്ത വേറെ വകുപ്പിനു കീഴില്‍ വരുന്ന മൃഗാശുപത്രിയിലും കോഴി ഫാമിലും കൃഷി അസിസ്റ്റന്റുമാരെ നിയമിച്ചിരിക്കുന്നത് ജീവനക്കാരെ ഞെട്ടിച്ചിരിക്കുകയാണ്. മറ്റു വകുപ്പുകളില്‍ 2023ലെ പൊതു സ്ഥലംമാറ്റം അപേക്ഷ ക്ഷണിച്ചിട്ടും കൃഷി വകുപ്പ് 2022 നടപ്പിലാക്കിക്കൊണ്ട് പുറകോട്ടു നടക്കുകയാണ്. കൃഷി ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടുകൂടി സര്‍ക്കാരിനു തന്നെ നാണകേട് ഉണ്ടാക്കുന്ന തരത്തിലുള്ള മണ്ടത്തരങ്ങള്‍ക്കെതിരെ ജീവനക്കാര്‍ ഒന്നടക്കം മുഖ്യമന്ത്രി യെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്.