സ്കൂൾ വാർഷികവും യാത്രയയപ്പും
1263434
Monday, January 30, 2023 11:12 PM IST
അമ്പൂരി: അമ്പൂരി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ 67-ാമത് വാർഷികവും സർവീസിൽ നിന്നും വിരമിക്കുന്ന എച്ച്എസ്എസ് വിഭാഗം അധ്യാപിക മിനിമോൾ വർഗീസിനു യാത്രയയപ്പും നൽകി. ഫാ.ജോസഫ് മാലിപ്പറമ്പിൽ മെമ്മോറിയൽ ഹാളിൽ ചേർന്ന യോഗം ചങ്ങനാശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ. മനോജ് കറുകയിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.ജേക്കബ് ചീരംവേലിൽ അധ്യക്ഷതവഹിച്ചു. യോഗത്തിൽ ജില്ല, സംസ്ഥാന തല കായിക മേളകളിലെ പ്രതിഭകളെയും അക്കാദമിക് മികവ് പുലർത്തിയ വരേയും ആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഈശോ തോമസ്, ഹെഡ് മാസ്റ്റർ ടി.എസ്.സിബിമോൻ , ടെസി ജോസഫ് , ഡോ. ജിഷ ജോർജ് , സ്റ്റാൻലി ജോൺ , പിടിഎ പ്രസിഡന്റ് സി.പി. ഹേമചന്ദ്രൻ, സ്കൂൾ ചെയർമാൻ ജോയൽ റ്റോമി , സ്കൂൾ ലീഡർ പാർവ്വതി ആർ. വിനോദ് എന്നിവർ പ്രസംഗിച്ചു.