അനുഭവങ്ങളും ഓർമകളും പങ്കുവച്ച് ബോൺ അറ്റ് നിംസ്
1262862
Saturday, January 28, 2023 11:55 PM IST
നെയ്യാറ്റിൻകര: 2005, 2006, 2007 വർഷങ്ങളിൽ നിംസിൽ ജനിച്ച കുഞ്ഞുങ്ങളുടെ കൂട്ടായ്മയായ ബോൺ അറ്റ് നിംസ് ഒത്തുചേർന്നു. കുഞ്ഞുങ്ങളുടെ ജനനം മുതൽ ഇതേവരെയുള്ള അനുഭവങ്ങളും ഓർമകളും രക്ഷിതാക്കളും മക്കളും പങ്കുവച്ചു. ചടങ്ങിൽ പ്രമുഖ സീരിയൽ താരം മനുവർമ മുഖ്യാതിഥിയായിരുന്നു. നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം. എസ്. ഫൈസൽ ഖാൻ അധ്യക്ഷത വഹിച്ചു.
ബോൺ അറ്റ് നിംസ് കുട്ടികൾക്കുവേണ്ടി പ്രത്യേക വിദ്യാഭ്യാസ പദ്ധതികൾ ആസൂത്രണം ചെയ്യുമെന്ന് ഫൈസൽ ഖാൻ അഭിപ്രായപ്പെട്ടു.
ആരോഗ്യ സർവകലാശാല വൈസ് ചാൻസലറും നിംസ് സ്പെക്ട്രം ഡയറക്ടറുമായ പ്രഫ. ഡോ. എം.കെ.സി. നായർ വ്യക്തിത്വ മാനസിക ആരോഗ്യം സംബന്ധിച്ച് ക്ലാസെടുത്തു.
നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ. കെ.എ. സജു, നിംസ് അഡ്മിനിസ്ട്രേറ്റീവ് കോ - ഓർഡിനേറ്റർ ശിവകുമാർരാജ്, നിംസ് ക്വാളിറ്റി ഓഫീസർ ഡോ. ശോഭ, നിംസ് നഴ്സിംഗ് സൂപ്രണ്ട് ദീപ്തി രതീഷ് തുടങ്ങിയവർ സംബന്ധിച്ചു.