വള്ളത്തിലെ എൻജിൻ തകരാറിലായി കടലിൽ അകപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി
1262857
Saturday, January 28, 2023 11:55 PM IST
വിഴിഞ്ഞം: എൻജിൻ തകരാറിലായി കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി. വിഴിഞ്ഞത്തുനിന്നു ചെറിയ ഫൈബർവള്ളത്തിൽ മത്സ്യബന്ധനത്തിനുപോയ വിഴിഞ്ഞം സ്വദേശിയായ സോളമൻ (45) നെയാണ് രക്ഷപ്പെടുത്തിയത്.
പെട്രോൾ ലീക്കായി എൻജിൻ സ്റ്റാർട്ടാകാത്തതിനെ തുടർന്ന് കടലിൽ അകപ്പെട്ടുഎന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നിർദേശപ്രകാരം വിഴിഞ്ഞത്തുനിന്നും മറൈൻ ആംബുലൻസിൽ സിപി ഒ അനിൽകുമാറിന്റെ നേതൃത്വത്തിൽ സീ റെസ് ക്യൂ ഗാർഡുമാരായ അനു, ഹസൻ, ശശി എന്നിവരാണ് രക്ഷാരക്ഷാപ്രവർത്തനം നടത്തിയത്. ഫൈബർ വള്ളത്തെ കെട്ടിവലിച്ച് കരയ്ക്കെത്തിച്ചു.