യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി
1262846
Saturday, January 28, 2023 11:53 PM IST
നെടുമങ്ങാട്: ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗന്ധിയുടെ സുരക്ഷ പിൻവലിച്ചതിനെതിരെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷനിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധം പ്രകടനം നടത്താൻ എത്തിയവരെ നെടുമങ്ങാട് പോലീസ് തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചു.
കൃഷി ദർശൻ പരിപാടിയുടെ സമാപന സമ്മേളനത്തിൽ മന്ത്രിമാർ പങ്കെടുക്കുന്നതിനാൽ പ്രകടനം നടത്താൻ കഴിയില്ലെന്ന് സിഐ പറഞ്ഞെങ്കിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ അതിന് തയ്യാറായില്ല. തുടർന്ന് സിഐയുമായി വാക്കേറ്റം ഉണ്ടാവുകയും സംഘർഷത്തിലെത്തുകയുമായിരുന്നു. തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ മഹേഷ് ചന്ദ്രൻ ഉൾപ്പെടെ ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.