ഹെഡ്ലോഡ് തൊഴിലാളികൾ തൊഴിൽ ഭവൻ മാർച്ച് നടത്തി
1262845
Saturday, January 28, 2023 11:53 PM IST
തിരുവനന്തപുരം: ചുമട്ടുതൊഴിലാളി നിയമത്തിൽ ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തുക, ചുമട്ടു തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തുക, കയറ്റിറക്ക് തൊഴിലാളികൾക്ക് ഇഎസ്ഐ ആനുകുല്യങ്ങൾ ഏർപ്പെടുത്തുക, ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഐഎൻടിയുസി ഹെഡ്ലോഡ് വര്‍ക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് തൊഴിൽ ഭവനിലേക്കു നടത്തിയ മാർച്ചും ധർണയും ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്തു.
ഹെഡ്ലോഡ്ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ഐഎൻടിയുസി ജില്ലാ പ്രസിഡന്റുമായ വി.ആർ. പ്രതാപൻ അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് വെട്ടുറോഡ് സലാം, മലയം ശ്രീകണ്ഠൻ നായർ, നെയ്യാറ്റിൻകര സുഭാഷ്, വി. ലാലു, വള്ളക്കടവ് ഷെമീർ, ചന്ദ്രബാബു, പുത്തൻപള്ളി നിസാറുദീൻ, വട്ടപ്പാറ സനൽ, എം.എസ്. താജുദീൻ, മംഗലപുരം അജിത്, വഴിമുക്ക് സെയ്യദലി, കൊച്ചു കരിക്കകം നൗഷാദ് എന്നിവർ പ്രസംഗിച്ചു.