കര്‍ണശപഥം കഥകളി അരങ്ങേറി
1262266
Thursday, January 26, 2023 12:04 AM IST
തിരുവനന്തപുരം: ഇന്‍ഫോസിസ് ഫൗണ്ടേഷനും ഭാരതീയ വിദ്യാഭവനും വട്ടിയൂര്‍ക്കാവ് ഭാരതീയവിദ്യാഭവന് സ്കൂളില്‍ ഒരുക്കിയ നൃത്തനാടകോത്സവത്തിന്റെ നാലാം ദിവസം കര്‍ണശപഥം കഥകളി അരങ്ങേറി. തിരുവനന്തപുരം മാര്‍ഗി കഥകളി വിദ്യാലയമായിരുന്നു അവതാരകര്‍.
മൂന്നു മണിക്കൂറിലേറെ നീണ്ട കളിയില്‍ കഥകളി രംഗത്തെ പേരെടുത്ത കലാകാരന്മാര് അണിനിരന്നു. കലാമണ്ഡലം ബാലസുബ്രഹ്മണ്യന് ദുര്യോധനനായും കലാമണ്ഡലം ജിഷ്ണു രവി ഭാനുമതിയായും കലാമണ്ഡലം കൃഷ്ണകുമാര്‍ കര്‍ണനായും കലാമണ്ഡലം ബാലകൃഷ്ണന് ദുശ്ശാസനനായും മാര്‍ഗി വിജയന് കുന്തിയായും വേഷമിട്ടു.
കോട്ടയ്ക്കല്‍ മധുവും കലാനിലയം രാജീവനും കലാനിലയം വിഷ്ണുവും ചേര്‍ന്നു വായ് പ്പാട്ടില്‍ വിസ്മയം സൃഷ്ടിച്ചു. മാര്‍ഗി രത്നാകരന്, കലാമണ്ഡലം അനന്ദു ശങ്കര്‍ എന്നിവരുടെ മദ്ദളങ്ങളും കലാമണ്ഡലം കൃഷ്ണദാസ്, കലാനിലയം കൃഷ്ണകുമാര്‍ എന്നിവരുടെ ചെണ്ടകളും മേളവിസ്മയം തീര്‍ത്തു.