വിദ്യാഭ്യാസ ആസൂത്രണ അവലോകനം
1262264
Thursday, January 26, 2023 12:04 AM IST
പാറശാല: പാറശാല നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിവരുന്ന സമഗ്രവിദ്യാഭ്യാസ സമന്വയ പദ്ധതിയായ സൂര്യകാന്തിയുടെ ഭാഗമായി വിദ്യാഭ്യാസ ആസൂത്രണ അവലോകന യോഗം സംഘടിപ്പിച്ചു. സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലെയും പ്രിന്‍സിപ്പല്‍മാരും, പ്രഥമാധ്യാപകരും, പിടിഎ പ്രസിഡന്റുമാരും പങ്കെടുത്തു. നെയ്യാറ്റിന്‍കര ഡിഇഒ ആര്. ബാബു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.ആര്. സലൂജ, പഞ്ചായത്ത് പ്രസിഡന്റുമാരായ എല്‍. മഞ്ജുസ്മിത, പന്ത ശ്രീകുമാര്‍, ആര്.അമ്പിളി, ജില്ലാപഞ്ചായത്തംഗം രാധിക ടീച്ചര്‍, ഹയര്‍സെക്കൻഡറി ആര്‍ഡിഡി അശോക് കുമാര്‍, എഇഒമാര്‍ എന്നിവരും പങ്കെടുത്തു.