പെരിങ്കടവിള പഞ്ചായത്തിലെ വികസന സെമിനാറില്‍ തിളങ്ങി ഹരിതകര്‍മ സേനയുടെ എല്‍ഇഡി ബള്‍ബ്
1261938
Tuesday, January 24, 2023 11:49 PM IST
തിരുവനന്തപുരം: പെരിങ്കടവിള പഞ്ചായത്തിന്റെ വികസന സെമിനാറില്‍ തിളങ്ങി ഹരിതകര്‍മ സേന തദേശീയമായി വികസിപ്പിച്ചെടുത്ത എല്‍ഇഡി ബള്‍ബുകള്‍. 3,5,7,9 വാട്ട്സ് ശേഷിയുള്ള എല്‍ഇഡി ബൾബുകളാണ് ഇവര്‍ നിര്‍മിക്കുന്നത്. ഓര്‍ഡര്‍ ലഭിക്കുന്നതനുസരിച്ച് അസംസ്കൃത വസ്തുക്കള്‍ വാങ്ങി ബള്‍ബ് വികസിപ്പിച്ചെടുക്കുകയാണ് സേന അംഗങ്ങള്‍ ചെയ്യുന്നത്.2023-24 വാര്‍ഷിക പദ്ധതിയില്‍ പ്രാദേശിക വനിത വികസനമാണ് പെരിങ്കടവിള പഞ്ചായത്ത് ലക്ഷ്യമിടുന്നത്. പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് നന്ദനം ഓഡിറ്റോറിയത്തില്‍ നടന്ന വികസന സെമിനാര്‍ സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം ജിജു പി. അലക്സ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രന് അധ്യക്ഷയായ ചടങ്ങില്‍ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് കാനകോട് ബാലരാജ് കരട് രേഖ അവതരിപ്പിച്ചു. ഉത്പാദന മേഖലയില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കി പ്രാദേശിക സാമ്പത്തിക വികസനം മെച്ചപ്പെടുത്തുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വനിതകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് വര്‍ധിപ്പിക്കുന്നതിനുമുള്ള പദ്ധതികളാണ് രൂപീകരിക്കുന്നത്. തെരഞ്ഞെടുത്ത കുടുംബശ്രീ യൂണിറ്റുകളില്‍ വ്യവസായ സംരംഭങ്ങള്‍ നടപ്പിലാക്കുക, കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തമമാകുക, സൗജന്യമായി തൊഴില്‍ പരിശീലനം നല്‍കുക, കൂടുതല്‍ സ്വയംതൊഴില്‍ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങി നിരവധി പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ട്. കൂടാതെ ലൈഫ്, ജലജീവന്‍ പദ്ധതി, കൃഷി,പാലിയേറ്റീവ് സേവനം, പട്ടികജാതി വികസനം, ആരോഗ്യം, വിദ്യാഭ്യാസം, ഭവന പുനരുദ്ധാരണം, സമ്പൂര്‍ണ ശുചിത്വം തുടങ്ങി വിവിധ മേഖലകളിലെ സുസ്ഥിരവികാസം ഉറപ്പാക്കുന്ന പദ്ധതികളും ഉള്‍പ്പെടുന്നു. നാല് കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. വാര്‍ഷിക പദ്ധതിയുടെ കരട് രേഖയെ സംബന്ധിച്ച നിര്‍ദേശങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്തു. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ , വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.