അപകട ഭീഷണി ഒഴിയുന്നു; അഞ്ചുമുക്ക് റോഡിൽ സ്ലാബുകൾ സ്ഥാപിക്കുന്നതിനുള്ള പണി തുടങ്ങി
1247076
Friday, December 9, 2022 12:29 AM IST
പേരൂർക്കട: വാഹന യാത്രികർക്കും കാൽനടയാത്രികർക്കും നിരന്തരം അപകടഭീഷണിയിലായിരുന്ന ഓടയിലെ സ്ലാബുകൾ മാറ്റി സ്ഥാപിക്കുന്നു. കിണവൂർ വാർഡിൽ അഞ്ചുമുക്കു വയൽ മുതൽ ചൂഴമ്പാല വരെയുള്ള റോഡിന്റെ മധ്യഭാഗത്ത് കൂടി കടന്നു പോകുന്ന ഓടയിലെ പൊട്ടിപ്പൊളിഞ്ഞ സ്ലാബുകളാണ് നീക്കം ചെയ്ത് പുതിയതു സ്ഥാപിക്കുന്നത്.
ഒരു വർഷമായി പൊട്ടിപ്പൊളിഞ്ഞ സ്ലാബുകൾ അപകടാവസ്ഥയിലായിരുന്നു. ചുഴമ്പാലയിൽ നിന്ന് മുട്ടടയിലേക്കു പോകുന്ന വാഹനയാത്രക്കാർക്ക് ഇത് ഭീഷണിയായിരുന്നു. നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷത്തോളം രൂപയാണ് ഇതിനായി വിനിയോഗിക്കുന്നതെന്ന് വാർഡ് കൗൺസിലർ ആർ. സുരകുമാരി പറഞ്ഞു.