യു​ഡി​ഐ​ഡി കാ​ർ​ഡ് ആ​ധി​കാ​രി​ക രേ​ഖ
Friday, December 9, 2022 12:26 AM IST
തി​രു​വ​ന​ന്ത​പു​രം: ഭി​ന്ന​ശേ​ഷി സം​ബ​ന്ധി​ച്ച ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തു ഉ​ൾ​പ്പെ​ടെ എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ആ​ധി​കാ​രി​ക രേ​ഖ​യാ​യി 2021 ജൂ​ൺ മു​ത​ൽ UDID Card (Unique Disability Identity Card) പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്തി കേ​ന്ദ്ര സ​ർ​ക്കാ​ർ ഔ​ദ്യോ​ഗി​ക വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​തു ക​ണ​ക്കി​ലെ​ടു​ക്കാ​തെ കേ​ര​ള​ത്തി​ൽ ചി​ല സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും പൊ​തു മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളും ഭി​ന്ന​ശേ​ഷി​ക്കാ​രെ സം​ബ​ന്ധി​ക്കു​ന്ന ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ UDID Card അം​ഗീ​ക​രി​ക്കു​ന്നി​ല്ല എ​ന്ന വ്യാ​പ​ക പ​രാ​തി സം​സ്ഥാ​ന ഭി​ന്ന​ശേ​ഷി ക​മ്മീ​ഷ​ണ​റേ​റ്റി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നാ​ൽ ഇ​ത് സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത വ​രു​ത്തി അ​ടി​യ​ന്ത​ര​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വു പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ഭി​ന്ന​ശേ​ഷി ക​മ്മീ​ഷ​ണ​ർ എ​സ്.​എ​ച്ച്. പ​ഞ്ചാ​പ​കേ​ശ​ൻ സാ​മൂ​ഹ്യ നീ​തി വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി.