സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംസ്ഥാനതല ക്വിസ് മത്സരം നാളെ
1247068
Friday, December 9, 2022 12:26 AM IST
തിരുവനന്തപുരം: സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംഘടിപ്പിക്കുന്ന സംസ്ഥാനതല ക്വിസ് മത്സരം ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കും. തൈക്കാട് പോലീസ് ട്രെയിനിംഗ് കോളജിൽ രാവിലെ 9.30ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന സംസ്ഥാനതല ക്വിസ് മത്സരത്തിന്റെ പ്രാഥമിക ഘട്ടത്തിൽ വിജയികളാകുന്നവർ 1.30ന് ഗ്രാന്റ് ഫൈനൽ മത്സരത്തിൽ പങ്കെടുക്കും. നാലിന് സമാപന സമ്മേളനത്തിൽ മന്ത്രി വി.ശിവൻകുട്ടി സമ്മാനങ്ങൾ വിതരണം ചെയ്യും.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി നിലവിലുള്ളതും ഇല്ലാത്തതുമായ സ്കൂളുകളിലെ ഒൻപത്, പത്ത് ക്ലാസുകളിൽ നിന്ന് 1,30,000 കുട്ടികളാണ് ജില്ലാതല ക്വിസ് മത്സരങ്ങളിൽ പങ്കെടുത്തത്. ഇവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 3300 കുട്ടികൾ ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്തു. ഇവരിലെ വിജയികളാണ് ശനിയാഴ്ച രാവിലെ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കുന്നത്.