നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സെപ്റ്റിക് ടാങ്ക് പൊട്ടി മലിന ജലം കെട്ടിക്കിടക്കുന്നു
1246712
Thursday, December 8, 2022 12:09 AM IST
നെടുമങ്ങാട് : ജില്ലാ ആശുപത്രിയിൽ സെപ്റ്റിക് ടാങ്കും ഡ്രൈനേജ് പൈപ്പുകളും പൊട്ടി മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധം പരത്താൻ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും പരിഹരിക്കാൻ നടപടിയില്ല. നിരവധി വാർഡുകളും ഓപ്പറേഷൻ തിയേറ്ററുകളും പ്രവർത്തിക്കുന്ന ആശുപത്രിയുടെ കിഴക്ക് വശത്തുള്ള ബഹുനില കെട്ടിടത്തിലാണ് ഈ ദുർഗതി. കെട്ടിടത്തിന്റെ പിറകുവശത്തു മാലിന്യങ്ങൾ കെട്ടികിടന്ന് പുഴുക്കൾ നിറയുകയും കൊതുക് പെരുകുകയും ചെയ്യുന്നു.
ദുർഗന്ധവും കൊതുകും കാരണം ദുരിതത്തിലായ പരിസരവാസികൾ നിരവധി തവണ ആശുപത്രി സുപ്രണ്ടിനെ കണ്ടു പരാതി അറിയിച്ചെങ്കിലും ആശുപത്രി വികസന സമിതിയോ ആശുപത്രി ചുമതലയുള്ള ജില്ലാ പഞ്ചായത്തോനടപടിയെടുത്തിട്ടില്ല. വാർഡുകളിൽ കഴിയുന്നവരും ഏറെ ബുദ്ധിമുട്ടിലാണ്. പ്രശ്നത്തിൽ ഇടപെടുന്നില്ലെന്നും അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.