തെക്കുംകര പറണ്ടോട് ശ്രീ ഭഗവതി ക്ഷേത്രത്തിൽ മോഷണം
1246396
Tuesday, December 6, 2022 11:36 PM IST
നെടുമങ്ങാട് : തെക്കുംകര പറണ്ടോട് ശ്രീ ഭഗവതി ക്ഷേത്രത്തിൽ മോഷണം നടന്നതായി പരാതി. ഇന്നലെ പുലർച്ചെ ക്ഷേത്രത്തിന്റെ ഓഫീസ് വാതിൽ കുത്തിപ്പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കൾ സ്മാർട്ട്ഫോണും മേശയ്ക്കകത്ത് സൂക്ഷിച്ചിരുന്ന 16,250 രൂപയും കവർന്നു. ക്ഷേത്ര പരിസരത്തും റോഡിലും സ്ഥാപിച്ചിരിന്ന കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് പണവും മോഷ്ടിച്ചിട്ടുണ്ട്.
നെടുമങ്ങാട് പോലീസെത്തി അന്വേഷണം ആരംഭിച്ചു. നെടുമങ്ങാട്ടും പരിസര പ്രദേശങ്ങളിലും നിരവധി മോഷണങ്ങളാണ് കഴിഞ്ഞ കുറെ നാളുകളായി നടക്കുന്നത്. പോലീസ് പട്രോളിംഗ് ശക്തമാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.