മകനെ കെട്ടിത്തൂക്കിയശേഷം അമ്മ ആത്മഹത്യ ചെയ്തു
1246090
Monday, December 5, 2022 11:42 PM IST
തിരുവനന്തപുരം: ഒന്നേ കാൽ വയസുള്ള മകനെ കെട്ടി തൂക്കിയശേഷം അമ്മ വാടക വീട്ടിൽ ആത്മഹത്യ ചെയ്തു. ശാസ്തമംഗലം കൊച്ചാർ റോഡിൽ നന്ദന( 21) ആണ് ഒന്നേ കാൽ വയസുള്ള റയാനെ കെട്ടി തൂക്കിയശേഷം ആത്മഹത്യ ചെയ്തത്. റയാനെ ഗുരുതരാവസ്ഥയിൽ എസ്എടിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം നന്ദനെയെ കാണാത്തതിനെ തുടർന്ന് യുവതിയുടെ അച്ഛൻ വാടക വീടിന്റെ ബാൽക്കണി വഴി നോക്കിയപ്പോഴാണ് ദുരന്തം കണ്ട് കതക് ചവിട്ടിതുറന്നത്. മുറിക്കുള്ളിൽ പ്രവേശിച്ചപ്പോൾ കെട്ടിതൂക്കി നിർത്തിയിരുന്ന റയാന് ജീവനുള്ളതായി കണ്ടതിനെ തുടർന്ന് എസ്എടിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നന്ദന പ്രേമിച്ചാണ് വിവാഹം കഴിച്ചത്. മൂന്നുമാസം മുന്പ് ഭർത്താവ് ആത്മഹത്യ ചെയ്തിരുന്നു. ഇതിൽ മനം നൊന്താകും ആത്മഹത്യ ചെയ്തതെന്ന് കരുതുന്നു.