ക്രിസ്മസ്, ആന്വൽ ഡേ ആഘോഷങ്ങൾ ഇന്ന്
1246082
Monday, December 5, 2022 11:16 PM IST
തിരുവനന്തപുരം: കവടിയാർ ക്രൈസ്റ്റ് നഗർ സ്കൂളിൽ ക്രിസ്മസ്, ആന്വൽ ഡേ ആഘോഷങ്ങൾ ഇന്ന് നടത്തും. വൈകുന്നേരം 5.30ന് ആരംഭിക്കുന്ന പരിപാടിയിൽ തക്കല ബിഷപ് മാർ ജോർജ് രാജേന്ദ്രൻ ക്രിസ്മസ് സന്ദേശം നൽകും. കവടിയാർ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഫാ.ബിനോ പട്ടർക്കളം സിഎംഐ, മെഡിക്കൽ കോളജ് ഒഫ്താൽമോളജി അസിസ്റ്റന്റ് പ്രഫസർ ഡോ.എ.ആർ. ആര്യ, ക്രൈസ്റ്റ് നഗർ ഗ്രൂപ്പ് ഓഫ് സ്കൂൾസ് മാനേജർ ഫാ.പോൾ മങ്ങാട് സിഎംഐ, സ്കൂൾ ഹെഡ് ഗേൾ ജൻകി ദീപക് നായർ തുടങ്ങിയവർ പ്രസംഗിക്കും.
വീട് ആക്രമിച്ചതായി പരാതി
കോവളം: ആളില്ലാത്ത സമയത്ത് വീട് ആക്രമിച്ചതായി പരാതി. വെണ്ണിയൂർ കക്കാക്കുഴി ചരുവിള വീട്ടിൽ സന്തോഷിന്റെ വീടിന് നേരെയാണ് ഇന്നലെ രാത്രി ആക്രമണം നടന്നത്. വീട്ടുകാർ എത്തിയപ്പോൾ വീടും വീട്ടിനുള്ളിലെ ഗൃഹോപകരണങ്ങളുൾപ്പെടെ അടിച്ചു തകർത്ത നിലയിലായിരുന്നുവെന്ന് വീട്ടുടമ സന്തോഷ് പറഞ്ഞു. ഇരുചക്ര വാഹനവും തകർത്തു.മുൻ വൈരാഗ്യമാണ് ആക്രമണ കാരണമെന്നും ഏതാനും വർഷം മുൻപ് താൻ നടത്തുന്ന തുണിക്കടയിൽ എത്തി ഒരാൾ നടത്തിയ ആക്രമണത്തിൽ തോളിനു സാരമായി പരുക്കേറ്റിരുന്നുവെന്നും സന്തോഷ് പറഞ്ഞു. പരാതിയെ തുടർന്ന് വിഴിഞ്ഞം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.