ആരോഗ്യ മേള നടത്തി
1245816
Sunday, December 4, 2022 11:45 PM IST
വെഞ്ഞാറമൂട് : പുല്ലമ്പാറ പഞ്ചായത്തും പുല്ലമ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രവും കുടുംബശ്രീ സിഡിഎസ്സും തേമ്പാംമൂട് ജനത എച്ച് എസ്എസും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യ മേള പഞ്ചായത്ത് പ്രസിഡന്റ് പി. വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിളംബര ജാഥ, ദീപം തെളിക്കൽ,ഫുഡ് ഫെസ്റ്റ്, ആരോഗ്യ ബോധവത്കരണ ക്ലാസുകൾ, പോസ്റ്റർ പ്രദർശനം, ലഹരിക്കെതിരെ ഒരു ഗോൾ, ആരോഗ്യ പരിശോധന ക്യാമ്പുകൾ, കോവിഡ് കാലത്തു മികച്ച പ്രവർത്തനം കാഴ്ച വച്ചവരെ ആദരിക്കൽ, ലഹരിക്കെതിരെ കുട്ടികളുടെ ഫ്ലാഷ് മോബ്, സ്കിറ്റുകൾ എന്നിവ സംഘടിപ്പിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ .എ . മജീദ് അധ്യക്ഷനായ ചടങ്ങിൽ പിഎച്ച്സി മെഡിക്കൽ ഓഫീസർ നിജു,വൈസ് പ്രസിഡന്റ് എസ്.ആർ. അശ്വതി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. ശ്രീകണ്ഠൻ, മെമ്പർമാരായ പുല്ലമ്പാറ ദിലീപ്, നസീർ അബൂബക്കർ,ഡോ. ജീത്തു, വിനോദ് എന്നിവർ പ്രസംഗിച്ചു.