നഗരസഭയ്ക്ക് ആംബുലൻസ് സമ്മാനിച്ച് പഞ്ചാബ് നാഷണൽ ബാങ്ക്
1245166
Friday, December 2, 2022 11:05 PM IST
തിരുവനന്തപുരം: പഞ്ചാബ് നാഷണൽ ബാങ്കിന്റെ കോർപ്പറേറ്റിവ് സോഷ്യൽ റെസ്പോണ്സിബിലിറ്റി സ്കീമിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭയ്ക്ക് ആംബുലൻസ് കൈമാറി. തിരുവനന്തപുരം നഗരസഭ മേയർ ആര്യ രാജേന്ദ്രൻ പഞ്ചാബ് നാഷണൽ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡ് ആർ. നിത്യകല്യാണിയിൽ നിന്ന് താക്കോൽ സ്വീകരിച്ചു. ചടങ്ങിൽ പൊതുമരാമത്ത് കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിൽ, നഗരസഭ സെക്രട്ടറി ബിനു ഫ്രാൻസിസ് മറ്റ് ജനപ്രതിനിധികളും ബാങ്ക് ജീവനക്കാരും നഗരസഭ ജീവനക്കാരും പങ്കെടുത്തു.
പൊതുയോഗവും തെരഞ്ഞെടുപ്പും ഇന്ന്
നിലമാമൂട്: കുന്നത്തുകാൽ എൻഎസ്എസ് കരയോഗം 521-ാം നന്പർ ശാഖയുടെ വാർഷിക പൊതുയോഗവും കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും തെരഞ്ഞെടുപ്പും അനുമോദ സമ്മേളനവും ആദരിക്കലും ഇന്നു വൈകുന്നേരം നാലിന് കാരക്കോണം കരയോഗ മന്ദിരത്തിൽ നടത്തും. പ്രസിഡന്റ് കെ.പി. സുകുമാരൻ നായരുടെ അധ്യക്ഷതയിൽ താലൂക്ക് യൂണിയൻ ചെയർമാൻ നാരായണൻ നായർ ഉദ്ഘാടനം ചെയ്യും.