ബീ​മാ​പ്പ​ള്ളി ഉ​റൂ​സ് 24 മു​ത​ൽ
Friday, December 2, 2022 12:06 AM IST
തി​രു​വ​ന​ന്ത​പു​രം : ബീ​മാ​പ്പ​ള്ളി​യി​ലെ ഈ ​വ​ര്‍​ഷ​ത്തെ ഉ​റൂ​സ് മ​ഹോ​ത്സ​വ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​കു​ന്നു. ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തീ​ര്‍​ഥാ​ട​ക​ര്‍​ക്കാ​യി ഒ​രു​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ യോ​ഗം ചേ​ര്‍​ന്നു. 24 മു​ത​ല്‍ ജ​നു​വ​രി നാ​ലു വ​രെ​യാ​ണ് ഈ ​വ​ര്‍​ഷ​ത്തെ ഉ​റൂ​സ് മ​ഹോ​ത്സ​വം.
തീ​ര്‍​ഥാ​ട​ക​ര്‍​ക്കു​ള്ള എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നു മ​ന്ത്രി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി. ഉ​റൂ​സ് പ്ര​മാ​ണി​ച്ച് ജ​നു​വ​രി മൂ​ന്നി​ന് തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ക്കും. ബീ​മാ​പ്പ​ള്ളി​യി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡി​ലെ​യും അ​നു​ബ​ന്ധ റോ​ഡു​ക​ളി​ലെ​യും അ​റ്റ​കു​റ്റ​പ്പ​ണി ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കും. വ​ഴി​വി​ള​ക്കു​ക​ള്‍ തെ​ളി​യി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ കെ​എ​സ്ഇ​ബി​ക്കും കോ​ര്‍​പ​റേ​ഷ​നും നി​ര്‍​ദേ​ശം ന​ല്‍​കി.
തീ​ര്‍​ഥാ​ട​ക​ര്‍​ക്കാ​യി ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ഥ​മ ശു​ശ്രൂ​ഷാ കേ​ന്ദ്രം തു​റ​ക്കും. പ്ര​ത്യേ​ക ആം​ബു​ല​ന്‍​സ് സൗ​ക​ര്യ​വു​മു​ണ്ടാ​കും. തീ​ര്‍​ഥാ​ട​ക​രു​ടെ സൗ​ക​ര്യാ​ര്‍​ഥം പൂ​വാ​ര്‍, കി​ഴ​ക്കേ​ക്കോ​ട്ട, ത​മ്പാ​നൂ​ര്‍ ഡി​പ്പോ​ക​ളി​ല്‍​നി​ന്നു കെ​എ​സ്ആ​ര്‍​ടി​സി പ്ര​ത്യേ​ക സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തും.