ഊ​രൂ​ട്ട​മ്പ​ലം ഗ​വ. യു​പി​എ​സ് ഇ​നി മ​ഹാ​ത്മാ അ​യ്യ​ങ്കാ​ളി പ​ഞ്ച​മി മെ​മ്മോ​റി​യ​ൽ സ്കൂ​ൾ
Friday, December 2, 2022 12:06 AM IST
കാ​ട്ടാ​ക്ക​ട : കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ ന​വോ​ഥാ​ന സ​മ​ര ച​രി​ത്ര​ത്തി​ലെ ജ്വ​ലി​ക്കു​ന്ന സ്മ​ര​ണ​യാ​യി മാ​റി​യ ക​ണ്ട​ല ല​ഹ​ള​യു​ടെ ഭാ​ഗ​മാ​യ ഊ​രൂ​ട്ട​മ്പ​ലം ഗ​വ. യു​പി സ്കൂ​ൾ ഇ​ന്ന് മ​ഹാ​ത്മാ അ​യ്യ​ങ്കാ​ളി പ​ഞ്ച​മി മെ​മ്മോ​റി​യ​ൽ സ്കൂ​ൾ എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്യും.
മ​ഹാ​ത്മാ അ​യ്യ​ങ്കാ​ളി നേ​രി​ട്ട് ഊ​രൂ​ട്ട​മ്പ​ലം പി​രി​യാ കോ​ട് സ്വ​ദേ​ശി​യാ​യ പൂ​ജാ​രി അ​യ്യ​ന്‍റെ മ​ക​ളാ​യ പ​ഞ്ച​മി​യേ​യും കൂ​ട്ടി 1907 ൽ ​സ്ഥാ​പി​ത​മാ​യി​രു​ന്ന അ​ന്ന​ത്തെ ക​ണ്ട​ല കു​ടി​പ്പ​ള്ളി​ക്കൂ​ട​ത്തി​ലേ​ക്ക് സ്കൂ​ൾ പ്ര​വേ​ശ​ന​ത്തി​നാ​യി കൊ​ണ്ടു​പോ​യ ച​രി​ത്ര സം​ഭ​വ​ത്തി​ന്‍റെ സ്മ​ര​ണാ​ർ​ഥ​മാ​ണ് സ്കൂ​ളി​ന്‍റെ പേ​ര് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്യു​ന്ന​ത്. അ​ന്ന​ത്തെ ക​ണ്ട​ല കു​ടി​പ്പ​ള്ളി​ക്കൂ​ട​മാ​ണ് പി​ന്നീ​ട് ഊ​രൂ​ട്ട​മ്പ​ലം ഗ​വ യു​പി​എ​സ് ആ​യി മാ​റി​യ​ത്.
സ്കൂ​ൾ പു​ന​ർ നാ​മ​ക​ര​ണം ചെ​യ്യു​ന്ന​തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​വും പു​തി​യ ബ​ഹു​നി​ല മ​ന്ദി​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഊ​രൂ​ട്ട​മ്പ​ല​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും.