സൗ​ജ​ന്യ തി​മി​ര ശ​സ്ത്ര​ക്രി​യ ക്യാ​മ്പ് ഇ​ന്ന് ആ​രം​ഭി​ക്കും
Friday, September 30, 2022 11:50 PM IST
വെ​ള്ള​റ​ട : കാ​ര​ക്കോ​ണം സോ​മ​ര്‍​വെ​ല്‍ സി​എ​സ്ഐ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ലോ​ക വ​യോ​ജ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സൗ​ജ​ന്യ നേ​ത്ര ചി​കി​ത്സ​യും തി​മി​ര ശ​സ്ത്ര​ക്രി​യ ക്യാ​മ്പും ഇ​ന്ന് ആ​രം​ഭി​ക്കും.
ലോ​ക വ​യോ​ജ​ന ദി​ന​മാ​യ ഒ​ക്ടോ​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ പ​ത്തു​വ​രെ​യാ​ണ് വി​പു​ല​മാ​യ ഈ ​ചി​കി​ത്സാ​സേ​വ​ന ക്യാ​മ്പ് ന​ട​ത്തു​ന്ന​ത്.
ലോ​ക കാ​ഴ്ച ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി താ​ക്കോ​ല്‍​ദ്വാ​ര തി​മി​ര ശ​സ്ത്ര​ക്രി​യ, പ്ര​മേ​ഹം​മൂ​ലം ന​ഷ്ട​മാ​യ കാ​ഴ്ച പ​രി​ശോ​ധ​ന, ലേ​സ​ര്‍ ചി​കി​ത്സ, ര​ക്ത​സ​മ്മ​ദം മൂ​ലം ഉ​ണ്ടാ​കു​ന്ന ഗ്ലൂ​ക്കോ​മ, കു​ട്ടി​ക​ള്‍​ക്കു​ള്ള നേ​ത്ര പ​രി​ശോ​ധ​ന​യും ഗു​ണ നി​ല​വാ​ര​മു​ള്ള ലെ​ന്‍​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ചി​കി​ത്സ​ക​ൾ ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ സൗ​ജ​ന്യ​മാ​യി​രി​ക്കും.
നേ​ത്ര ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി വ​രു​ന്ന രോ​ഗി​ക​ള്‍ കൊ​റോ​ണ ടെ​സ്റ്റ് ന​ട​ത്തേ​ണ്ട​തും അ​തി​ന്‍റെ ചെ​ല​വ് മാ​ത്രം രോ​ഗി വ​ഹി​ക്കേ​ണ്ട​തു​മാ​ണ്.
മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കു​വേ​ണ്ടി ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ജ​ന​റ​ല്‍ മെ​ഡി​സി​ന്‍, ന്യൂ​റോ​ള​ജി, കാ​ര്‍​ഡി​യോ​ള​ജി, നെ​ഫ്രോ​ള​ജി, യൂ​റോ​ള​ജി, ഓ​ര്‍​ത്തോ, ഇ​എ​ന്‍​ടി, ജ​ന​റ​ല്‍ സ​ര്‍​ജ​റി, മ​നോ​രോ​ഗ വി​ഭാ​ഗം ച​ര്‍​മ​രോ​ഗ വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ മു​തി​ര്‍​ന്ന​വ​ര്‍​ക്കാ​യു​ള്ള ചി​കി​ത്സാ​ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍​കും.