കെഎസ്ഇബി ജീവനക്കാർക്ക് സമഗ്ര ആരോഗ്യ പരിശോധനാ പദ്ധതിക്ക് തുടക്കമായി
1226391
Friday, September 30, 2022 11:29 PM IST
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാർക്കുള്ള സമഗ്ര ആരോഗ്യ പരിശോധനാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വൈദ്യുതി ഭവനിൽ മന്ത്രി വീണാ ജോർജ് ഓണ്‍ലൈനായി നിർവഹിച്ചു. മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. ഡോ. ജയകൃഷ്ണൻ, ഡോ. ജിജി തോമസ്, ഡോ. ബിപിൻ ഗോപാൽ, ഡോ.സതീശൻ സുബ്രമണ്യൻ , ഡോ. കാർത്തികേയൻ, വി.ആർ. ഹരി, ചെയർമാൻ ഡോ. രാജൻ എൻ. ഖൊബ്രഗഡെ, ഡയറക്ടർ ആർ. സുകു എന്നിവർ പ്രസംഗിച്ചു.ആരോഗ്യ വകുപ്പ്, റീജണൽ കാൻസർ സെന്റർ, മലബാർ കാൻസർ സെന്റർ എന്നിവയുമായി സഹകരിച്ചാണ് സംസ്ഥാന വ്യാപകമായി ആരോഗ്യ പരിശോധന പദ്ധതി നടപ്പാക്കുന്നത്.
പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ സീൽചെയ്തു
നെടുമങ്ങാട്: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ പോലീസ് പരിശോധനനടത്തി സീൽചെയ്തു. ഇന്നലെ വൈകുന്നേരം 5.30ന് നെടുമങ്ങാട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം പോപ്പുലർ ഫ്രണ്ടിന്റെ നെടുമങ്ങാട് അഴിക്കോട്ടുള്ള ഓഫീസിന്റെ പൂട്ട് തകർത്ത് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടത്തിയില്ലെന്ന് പോലീസ് പറഞ്ഞു. കല്ലറ പാങ്ങോട്ടും ബാലരാമപുരത്തുമുള്ള പോപ്പുലർ ഫ്രണ്ട് ഓഫീസുകളും പൂട്ടി സീല്‍ ചെയ്തു.