സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് ആപ്പിന്റെ ഉദ്ഘാടനം
1226390
Friday, September 30, 2022 11:29 PM IST
വെഞ്ഞാറമൂട് : ഖരമാലിന്യ സംസ്കരണം ശക്തമാക്കി നെല്ലനാട് പഞ്ചായത്ത്. സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് ആപ്പ് നടപ്പിലാക്കിയാണ് മാലിന്യ സംസ്കരണം സാധ്യമാകുന്നത്. ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ഡി.കെ. മുരളി എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കീഴായിക്കോണം സോമൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. സുധീർ, സജീന, പ്രസാദ്, ശാന്തകുമാരി, പി. ബാബു, നാസർ, അസിസ്റ്റന്റ് സെക്രട്ടറി പ്രസാദ് എന്നിവർ പങ്കെടുത്തു.
ജഴ്സി കിറ്റുകള്‍ കൈമാറി
കഴക്കൂട്ടം : ഗുജറാത്തില്‍ നടക്കുന്ന 36-ാമത് ദേശീയ ഗെയിംസിനുള്ള കേരള വനിതാ സോഫ്റ്റ് ബോള്‍ ടീമിനെ രഹ്ന (വയനാട്) നയിക്കും. അഞ്ജലി (മലപ്പുറം) ആണ് വൈസ് ക്യാപ്റ്റന്‍.ടീമംഗങ്ങളുടെ പരിശീലനക്യാമ്പ് നടന്ന ചെമ്പഴന്തി എസ്എന്‍ കോളജില്‍ നടന്ന ചടങ്ങില്‍ സോഫ്റ്റ് ബോള്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റുകൂടിയായ ഐജി ജി.സ്പര്‍ജന്‍കുമാര്‍ ഉദ്ഘാടനം ചെയ്ത് ജഴ്സി കിറ്റുകള്‍ കൈമാറി.