ട്രെയിനുകളുടെ സമയത്തിൽ മാറ്റം
1226385
Friday, September 30, 2022 11:26 PM IST
തിരുവനന്തപുരം: പരശുറാം എക്സ്പ്രസ്, രാജധാനി എക്സ്പ്രസ് ഉൾപ്പടെ 23 ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു. ട്രയിനുകൾ സർവീസ് ആരംഭിക്കുന്ന സമയത്തിലാണ് മാറ്റം വരുത്തിയത്.
പ്രധാന ട്രെയിനുകളുടെ സമയമാറ്റം ചുവടെ; ട്രെയിൻ(ട്രയിൻ നന്പർ)-സർവീസ് ആരംഭിക്കുന്ന സമയം എന്ന ക്രമത്തിൽ
ഗുരുവായൂർ-ചെന്നൈ(16128)-രാത്രി 11.15. ആലപ്പുഴ-കൊല്ലം(06771)-ഉച്ചയ്ക്ക് 1.40.തിരുവനന്തപുരം-ഷൊർണൂർ (16302)-പുലർച്ചെ 5.15.നാഗർകോവിൽ-മംഗലാപുരം(16650)-പുലർച്ചെ 4.15.തിരുവവനന്തപുരം-നിസാമുദ്ദീൻ (12431)-ഉച്ചയ്ക്ക് 2.40.
ജൂണിയര്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ഒഴിവ്
പേരൂര്‍ക്കട: മങ്കി പോക്സ് ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരെ നിരീക്ഷിക്കുന്നതിനായി ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമിക്കുന്നതിന് ഇന്റര്‍വ്യൂ നടത്തുന്നു. ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സ് പാസായിട്ടുള്ള 18നും 45നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും തിരിച്ചറിയല്‍ കാര്‍ഡും ബയോഡാറ്റയും സഹിതം ആറിന് രാവിലെ 9.30ന് ജില്ലാ മെഡിക്കല്‍ ഓഫീസ് പരിസരത്തുള്ള സ്റ്റേറ്റ് ന്യൂട്രീഷന്‍ ഹാളില്‍ ഹാജരാകണം.