വി​ഴി​ഞ്ഞം സ​മ​രം: മും​ബൈ​യി​ൽ നി​ന്ന് ഓ​ക്സി​ല​റി ബി​ഷ​പ്പും സം​ഘ​വു​മെ​ത്തി
Friday, September 30, 2022 11:26 PM IST
വി​ഴി​ഞ്ഞം : മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ അ​തി​ജീ​വ​ന സ​മ​രം മു​ന്നോ​ട്ട്. പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി മും​ബൈ​യി​ൽ നി​ന്ന് ഓ​ക്സി​ല​റി ബി​ഷ​പ്പും സം​ഘ​വു​മെ​ത്തി. 46-ാം ദി​വ​സ​മാ​യ ഇ​ന്ന​ല​ത്തെ നി​രാ​ഹാ​ര സ​മ​ര​ത്തി​ന് പു​തു​ക്കു​റി​ച്ചി ഇ​ട​വ​ക​യി​ലെ തീ​ര​ദേ​ശ ജ​ന​ത നേ​തൃ​ത്വം ന​ൽ​കി.

ഫാ. ​കി​ര​ൺ മാ​ർ​ക്കോ​സ് , സ​ജ​ൻ സാ​ജു , സ​തീ​ഷ് ഇ​വാ​നി​യോ​സ്,ക്ലീ​റ്റ​സ് അ​ല​ക്സാ​ണ്ട​ർ ഉ​ൾ​പ്പെ​ടെ ഒ​ന്പ​തു പേ​ർ നി​രാ​ഹാ​ര​മ​നു​ഷ്ടി​ച്ചു.

ഇ​വ​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി മും​ബൈ ഒ​ക്സീ​ലി​യ​റി ബി​ഷ​പ് ആ​ൽ​വി​ൻ​ഡി​സി​ൽ​വ, ഫാ. ജോ​സ​ഫ് ഗൊ​ൺ​സാ​ൽ​വ​സ്, റ​വ.​ഡോ.​ഇ​റോ​ണി​മൂ​സ് മൈ​ക്കി​ൾ, ജോ​ഷി റോ​ബ​ർ​ട്ട്, വി​ൻ​സ​ന്‍റ് ,ക്രി​സ്തു​ദാ​സ് ,വാ​ർ​ഡ് കൗ​ൺ​സി​ല​ർ പ​നി അ​ടി​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.