പീഡന ശ്രമം : പ്രതി പിടിയിൽ
1226151
Friday, September 30, 2022 12:20 AM IST
അയിരൂർ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. അയിരൂര്‍ ഇലകമണ്‍ കരിവാരം കട്ടച്ചൂള വിപിന്‍ ഭവനില്‍ വിഷ്ണു (28)വിനെയാണ് അയിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് ഒന്‍പതിനായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ വീടിന്റെ അടുക്കളയുടെ മുന്നിലെത്തി കുട ചോദിച്ച പ്രതി വീടിനു വെളിയിൽ എത്തിയ പെണ്‍കുട്ടിയുടെ കൈയില്‍ കടന്നുപിടിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെ കഴിഞ്ഞ ദിവസമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പീഡനം: പ്രതി പിടിയിൽ
കഠിനംകുളം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കഠിനംകുളം ചാന്നാങ്കര എഎ ഭവനില്‍ അനില്‍ കുമാര്‍ (55) ആണ് അറസ്റ്റിലായത്. കഠിനംകുളം എസ്എച്ച്ഒ സജു ആന്റണിയുടെ നേതൃത്വത്തില്‍ എസ്ഐ എസ്.എസ്. ഷിജു, ജിഎസ്ഐമാരായ മുകുന്ദന്, ഷജീര്‍ സിപിഒമാരായ സജിന്‍, ജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.