കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ കൺവൻഷൻ
1226146
Friday, September 30, 2022 12:16 AM IST
തിരുവനന്തപുരം: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ ജില്ലാ കമ്മിറ്റി പൊതുയോഗവും കൺവൻഷനും വെള്ളയന്പലം പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ സംസ്ഥാന പ്രഡിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. വനിതാ വ്യാപാരികൾ മരണപ്പെട്ടാൽ പ്രായഭേദമന്യേ 10 ലക്ഷം രൂപ നൽകുന്ന ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തെ അദ്ദേഹം അഭിനന്ദിച്ചു. അനാഥരാകുന്ന വ്യാപാരികളെ സംരക്ഷിക്കുവാൻ ജില്ലാ കമ്മിറ്റി രൂപം നൽകുന്ന "കുടുംബവീട്' എന്ന പദ്ധതി സംസ്ഥാനത്ത് ആദ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യോഗത്തിൽ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ജേക്കബ്, സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ നാസർ, ജില്ലാ ജനറൽ സെക്രട്ടറി വൈ. വിജയൻ, ട്രഷറർ ധനീഷ് ചന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ വെള്ളറട രാജേന്ദ്രൻ, പാലോട് കുട്ടപ്പൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി ജയലക്ഷ്മി വലിയതുറ (പ്രസിഡന്റ്), നസീമ ഇല്യാസ് പെരിങ്ങമ്മല (ജനറൽ സെക്രട്ടറി) ഉഷാ ശാന്തകുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.