കെ.എല്‍.രാഹുലും രവിശാസ്ത്രിയും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദര്‍ശനം നടത്തി
1225318
Tuesday, September 27, 2022 11:21 PM IST
തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുലും മുന്‍ പരിശീലകന് രവി ശാസ്ത്രിയും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്നലെ രാവിലെ 6.30 ന് രവിശാസ്ത്രിയും കെ.എല്‍.രാഹുല്‍ 8.30 നുമാണ് ദര്‍ശനത്തിന് എത്തിയത്. വടക്കേനടയിലൂടെയാണ് ക്ഷേത്രത്തില്‍ പ്രവേശിച്ചത്. ഒരു മണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ചു പ്രസാദവും വാങ്ങിയാണ് ഇരുവരും മടങ്ങിയത്. സന്ദര്‍ശനം പ്രമാണിച്ച് ക്ഷേത്രത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ മൂന്നുതവണയും തിരുവനന്തപുരത്ത് എത്തിയപ്പോള്‍ രവിശാസ്ത്രി ശ്രീപത്മനാഭസ്വാമി ക്ഷേത്രദര്‍ശനം നടത്തിയിരുന്നു.