വീടുകളിൽ കയറി നഗ്നത പ്രദർശനം : യുവാവ് അറസ്റ്റിൽ
1225002
Monday, September 26, 2022 11:37 PM IST
വെമ്പായം: രാത്രികാലങ്ങളിൽ സ്ത്രീകൾ മാത്രമുള്ള വീടുകളിലെത്തി നഗ്നത പ്രദർശനവും അതിക്രമവും കാണിച്ച യുവാവിനെ വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തു. വട്ടപ്പാറ മണലി, കൊടുവാച്ചി വീട്ടിൽ ഏകലവ്യ (35) നെയാണ് അറസ്റ്റ് ചെയ്തത്.
വട്ടപ്പാറ കണക്കോട് സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20 ന് രാത്രി 9.30 ഓടെ ഇവരുടെ വീട്ടിൽ ഇയാൾ അതിക്രമിച്ചു കയറുകയും അതിക്രമം നടത്തുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു.
ലഹരി വസ്തുക്കൾക്ക് അടിമയായ പ്രതിക്കെതിരെ വട്ടപ്പാറ സ്റ്റേഷനിൽ അഞ്ചോളം ക്രിമിനൽ കേസുകൾ നിലവിലുണ്ട്.സിഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്ഐമാരായ സുനിൽ ഗോപി, മഞ്ജു, സലീൽ, സിപിഒ ഷിബു എന്നിവരടുങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.