സ്വദേശാഭിമാനി നാടുകടത്തല്‍ വാര്‍ഷികദിനം ആചരിച്ചു
1225000
Monday, September 26, 2022 11:29 PM IST
തിരുവനന്തപുരം : കേരള പത്രപ്രവര്‍ത്തക യൂണിയന് (കെയുഡബ്ല്യുജെ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വദേശാഭിമാനിയുടെ 112 –ാം നാടുകടത്തല്‍ വാര്‍ഷിക ദിനാചരണം സംഘടിപ്പിച്ചു. പാളയത്തെ സ്വദേശാഭിമാനി പ്രതിമയില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണവും നടത്തി. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് സജീവ് പാഴൂര്‍ ഉദ്ഘാടനം ചെയ്തു. തിരക്കഥാകൃത്ത് ജി.ആർ. ഇന്ദുഗോപന് പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സാനു ജോര്‍ജ് തോമസ് അധ്യക്ഷനായി. സെക്രട്ടറി അനുപമ ജി നായർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് കാസിം, വി.കെ. അനുശ്രി തുടങ്ങിയവര്‍ പ്രസംഗിച്ചു.
മെരിറ്റ്ഡേ 2022 ഉദ്ഘാടനം ചെയ്തു
വിതുര : തൊളിക്കോട് ഗവ. എച്ച്എസ്എസിൽ സംഘടിപ്പിച്ച "മെരിറ്റ്ഡേ 2022' ജി. സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ എസ്.ആർ. സ്വാതിയെ അനുമോദിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് പുരസ്കാരങ്ങൾ നൽകി. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി നൂറ ഫാത്തിമ എഴുതി ആലപിച്ച "തളിരണിഞ്ഞ കിനാവുകൾ' ഓഡിയോ സിഡി പ്രകാശനം ചെയ്തു. പിടിഎ പ്രസിഡന്റ് പാണയം നിസാർ അധ്യക്ഷനായി. പ്രഥമാധ്യാപിക ആർ.ടി. ഗംഗ, ജില്ലാ പഞ്ചായത്തംഗം എസ്. സുനിത, പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. സുരേഷ്, പഞ്ചായത്തംഗം ഷെമി ഷംനാദ്, വൈസ് പ്രിൻസിപ്പൽ സുജാത, മോഹനൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.