ബഡ്സ് സ്കൂളിലെ നിയമനം: ബിജെപി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു
1224062
Saturday, September 24, 2022 12:14 AM IST
വെള്ളറട : പെരുങ്കടവിള പഞ്ചായത്തിലെ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററിലെ ആയമാരുടെ നിയമനം പുതുക്കലുമായി ബന്ധപ്പെട്ട പരാതിയില്‍ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി ജനപ്രതിനിധികളും പ്രവര്‍ത്തകരും പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. നിയമനം പുതുക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് കമ്മിറ്റിയില്‍ തീരുമാനമെടുക്കാതെ കമ്മിറ്റി കഴിഞ്ഞതിനുശേഷം കമ്മിറ്റി തീരുമാനമായി എഴുതിച്ചേര്ത്തതിനെതിരേയാണ് ബിജെപി അംഗങ്ങൾ പ്രതിഷേധിച്ചത്. ഉപരോധ സമരത്തില്‍ പാര്‍ട്ടിയുടെ പഞ്ചായത്ത് അധ്യക്ഷനും തത്തമല വാര്‍ഡ് അംഗവുമായ ശ്രീരാഗ്, അരുവിക്കര വാര്‍ഡംഗം ജയചന്ദ്രന്, പാര്‍ട്ടിയുടെ മണ്ഡലം സെക്രട്ടറി സുകുമാരന്‍ നായര്‍, യുവമോര്‍ച്ച മണ്ഡലം അധ്യക്ഷന്‍ എം. ഷിജു, പഞ്ചായപ്രഭകുമാര് തുടങ്ങിയവര്‍ നേതൃത്വം നല്കി.